തിരിച്ചറിവുകൾ


മന്ദഹാസ വാൾമുന കൊണ്ടെന്റെ
നെഞ്ചുകീറി രസിക്കുന്ന സൗഹൃദം.
ഫണം വിരിച്ചാടി ലാസ്യങ്ങളി-
ഴഞ്ഞെത്തി കൊത്തുന്നു കാമം.
ഉറ്റവരെന്നോതി അടുത്തെത്തി
ഉച്ചിയിൽ തന്നെ പ്രഹരമായ്‌ വാത്സല്യം.
ബലിമൃഗമായ്‌ പിറന്ന
ഞാനിതാ പായുന്നൂ-
പ്രകാശമേ വന്നു വഴിമുടക്കുവിൻ.
ജ്ഞാനസ്നാനം കൈക്കൊള്ളട്ടെ ഞാനിനി..

Comments

 1. വീര്‍പ്പുമുട്ടിക്കുന്ന ബന്ധനങ്ങള്‍ ദൂരേക്ക്‌ പോകാന്‍ കൊതിപ്പിക്കുന്നു.

  ReplyDelete
 2. പ്രകാശമേ വന്നു വഴിമുടക്കുവിൻ

  പ്രതീക്ഷ തന്നെ ആശ്രയം.

  ReplyDelete
 3. എന്തിന്നാ ഇനി ജ്ഞാനസ്നാനം..?

  ReplyDelete
 4. ആത്മാര്‍ഥത എവിടെയും ഇല്ലെന്നായിരിക്കുന്നു..

  ReplyDelete
 5. ജീവിത പ്രശ്നങ്ങളിലൂടെ

  ReplyDelete
 6. പ്രകാശമേ വന്നു വഴി മുടക്കുവിന്‍...

  ReplyDelete
 7. പിറന്നുവീഴുമ്പോഴാണെന്നു തോന്നുന്നു നമുക്കൊക്കെ സത്യത്തിൽ ജ്ഞാനമുള്ളത്‌.വള്രും തോറും കുറഞ്ഞു വരികയല്ലേ?
  നല്ല കവിത
  സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

  ശുഭാശംശകൾ...
  ReplyDelete
 8. നീ നിന്നെ അറിയുക .....പിന്നെ തിരിച്ചറിവുകളെ താനേ ഉണ്ടാവും

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?