പ്രണയിക്കുന്നവരുടെ പുതപ്പിനുള്ളിൽ...

പ്രണയിക്കുന്നവരുടെ പുതപ്പ്
പ്രണയിക്കുന്നവരുടെ ആകാശംപോലെ
ചെറുതും സ്വകാര്യവുമാണ്.
അവരുടെ പുതപ്പിനുള്ളിലും
സൂര്യചന്ദ്രന്മാർ ഉദിക്കുകയും
അസ്തമിക്കുകയും ചെയ്‌യുന്നുണ്ട്.
മഴയും വെയിലും മാറി മാറി വരികയും
പച്ചപുൽമേടുകളും വൻമരക്കാടുകളും
ഉണ്ടായിവരികയും ചെയ്‌യുന്നു.
അവരുടെ പുതപ്പിനുള്ളിൽ
അവരുടെ ഭൂമി തളിർക്കുകയും പൂക്കുകയും
കൊഴിയുകയും ചെയ്‌യുന്നു.
അവരുടെ നദികളിൽ നിലാവ് നിറയുന്നത് 
അവർ നോക്കിയിരിക്കുന്നു.
മുക്കൂറ്റിച്ചെടികളിലൂടെ
പുൽച്ചാടികൾ ചാടിനടക്കുന്നതും
ഉറുമ്ബുകൾ ധാന്യപ്പൊടി ശേഖരിക്കുന്നതും
അവർ നോക്കിയിരിക്കുന്നു.
പ്രണയിക്കാത്തവരുടെ ലോകത്ത് നിന്നും പുറപ്പെട്ട
ഒരു വൈമാനികനും
പ്രണയിക്കുന്നവരുടെ ആകാശം
കണ്ടെത്തുന്നില്ല.
പ്രണയിക്കാത്തവരുടെ ലോകത്ത് നിന്നും പുറപ്പെട്ട
ഒരു നാവികനും
അവരുടെ സമുദ്രത്തിൽ എത്തിച്ചേരുന്നുമില്ല.
ആയിരമായിരം കാതങ്ങൾ പിന്നിട്ടാലും
പ്രണയിക്കാത്തവരുടെ കുതിരകൾ
പ്രണയിക്കുന്നവരുടെ അതിർത്തിയിൽ എത്തിപ്പെടുകയില്ല.


Comments

 1. പ്രണയിക്കാത്തവർക്ക് ...

  ReplyDelete
 2. അവര്‍ക്കും ഇവര്‍ക്കും ഇടയില്‍ എന്തൊരപാരത..!

  ReplyDelete
 3. എന്നാലും പ്രണയിക്കുന്നവരെ കുറ്റം പറയാന്‍ പ്രണയിക്കാത്തവര്‍ക്ക് നൂറു നാവാണ്.....

  ReplyDelete
 4. എന്തോ
  എനിയ്ക്കറിയില്ല
  ഞാന്‍ പ്രണയിച്ചിട്ടില്ല

  ReplyDelete
 5. പ്രണയിക്കാത്തവരുടെ ലോകത്ത് നിന്നും പുറപ്പെട്ട
  ഒരു വൈമാനികനും
  പ്രണയിക്കുന്നവരുടെ ആകാശം
  കണ്ടെത്തുന്നില്ല....wow..!

  ReplyDelete
 6. പ്രണയത്തിനും ഋതുവുണ്ട്

  ReplyDelete
 7. പ്രണയിക്കാത്തവരുടെ കുതിരകൾ
  പ്രണയിക്കുന്നവരുടെ അതിർത്തിയിൽ എത്തിപ്പെടുകയില്ല.

  ReplyDelete
 8. പ്രണയിക്കാത്തവരുടെ ലോകത്ത് നിന്നും പുറപ്പെട്ട
  ഒരു നാവികനും
  അവരുടെ സമുദ്രത്തിൽ എത്തിച്ചേരുന്നുമില്ല.
  ആശംസകള്‍

  ReplyDelete
 9. പുതപ്പിനുള്ളിലെ പ്രണയസാമ്രാജ്യങ്ങൾ

  നല്ല കവിത
  സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.  ശുഭാശം സകൾ....  ReplyDelete
 10. പ്രണയിക്കുന്നവരുടെ കവിതയ്ക്കുള്ളിൽ എത്രയിടങ്ങൾ !! ഭാനുവിനും ഇവിടെയുള്ള എല്ലാവർക്കും നല്ല വർഷം ഉണ്ടാകട്ടെ.

  ReplyDelete
 11. സ്വകാര്യതയുടെ പുതപ്പ് ..............

  ReplyDelete
 12. പ്രണയിക്കാത്തവരുടെ ലോകത്ത് നിന്നും പുറപ്പെട്ട
  ഒരു വൈമാനികനും
  പ്രണയിക്കുന്നവരുടെ ആകാശം
  കണ്ടെത്തുന്നില്ല.....തികച്ചും സ്വകാര്യത

  ReplyDelete
 13. ആര്‍ക്ക്‌ അളക്കാന്‍ കഴിയും പ്രണയിക്കുന്നവരുടേയും പ്രണയിക്കാത്തവരുടേയും ഇടയിലുള്ള ആകാശത്തിണ്റ്റെ അനതത, സമുദ്രത്തിണ്റ്റെ അഗാധത. നല്ല കവിത.

  ReplyDelete
 14. kochu pudappinullile anandada . . very nice

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?