***വേനൽ കിറുക്കന്മാർ


വേനലിൽ ആരുടെ തലയിലും 
കവിത വിരിയുകയില്ല.
സൂര്യൻ ഉരുകി ഒലിക്കുന്ന 
വേനൽ ഉച്ചകളിൽ 
ദാഹം ദാഹം എന്നുമാത്രം 
മനസ്സ് പുലമ്പുന്നു.
എങ്കിലും ഉച്ചച്ചൂടിൽ ഇറങ്ങി നടന്ന 
കിറുക്കന്മാരുണ്ട്.
അവർ വിളഞ്ഞു നില്ക്കുന്ന 
തണ്ണീർമത്തനുകൾ പറിക്കാനോ 
പ്രതീക്ഷയുടെ ഒരു നദി കോരിക്കുടിക്കുവാനോ 
ഇറങ്ങി തിരിച്ചവരല്ല.
വേനൽ ചില്ലകളിൽ 
അവർ പകലിന്റെ തേവിടിശ്ശികളെ തിരക്കുന്നു.
വിയർപ്പു ചാലുകളിൽ 
അവർ പുഴക്കിതപ്പിന്റെ ഗന്ധം നുകരുന്നു.
കൊയ്തുപോയ പാടങ്ങളിൽ 
ഒരു പക്ഷി വിശന്നു കരയുന്നത് കാണുന്നു.
കണിക്കൊന്നകളിൽ 
മഞ്ഞപുലികൾ തുള്ളിക്കളിക്കുന്നത്‌ കാണുന്നു.
വേനൽ പാടത്ത് കലപ്പയുമായി
കർഷകർ ഇറങ്ങുന്നുണ്ട്. 
അവർക്കും തലനിറച്ച്  കിറുക്കാണ്‍.
കിറുക്കന്മാർക്കുമാത്രം ഇറങ്ങി നടക്കാനാവുന്ന വേനലേ
നിന്റെ മഞ്ഞയെ ഞാൻ കെട്ടിപിടിക്കുന്നു.
മഞ്ഞക്കിളികൾ നിറഞ്ഞ ആകാശമേ 
നിന്നെ ഞാൻ മുത്തം വെക്കുന്നു.


***ജോണിനും വാന്ഗോഗിനും അയ്യപ്പനും സമർപ്പിക്കുന്നു.
   

Comments

 1. ഉം.. സമര്‍പ്പണവും കൂടി ആയപ്പോള്‍ പൂര്‍ണമായി

  ReplyDelete
 2. മഞ്ഞക്കിളികൾ നിറഞ്ഞ ആകാശമേ
  നിന്നെ ഈ വരികളില്‍ കാണുന്നു..

  ReplyDelete
 3. എങ്കിലും ഉച്ചച്ചൂടിൽ ഇറങ്ങി നടന്ന
  കിറുക്കന്മാരുണ്ട്.

  എല്ലാം അനുഭവിക്കാന്‍ തന്നെ യോഗം.

  ReplyDelete
 4. ആ ചൂട് അനുഭവിക്കുന്നവരാണല്ലോ ചൂടന്മാര്‍....
  ആശംസകള്‍

  ReplyDelete
 5. manjaye.. venal choodinte manjaye.. kavitha vilikkunnu.

  ReplyDelete
 6. ഭാനു ....ശരിക്കും വേനൽ വന്നത് പോലെ ........നന്ദി

  ReplyDelete
 7. വെയിലിൽ വെന്തുരുകുന്നവർ;
  വെയിലിൽ സൗന്ദര്യം തേടുന്നവർ;


  വേദനയുടെ,നിർവ്വേദത്തിന്റെ അനുഭൂതിദായകമായ പാരമ്യതയിൽ, സൃഷ്ടിയിൽ സൗന്ദര്യം അഭിന്നമാവുന്നത് ഈ കിറുക്കന്മാർ നമുക്ക് കാട്ടിത്തന്നു. അതവരെങ്ങനെ സാധിതമാക്കിയെന്ന്, ഈ കവിതയും.

  വളരെ ഇഷ്ടമായി.

  ശുഭാശംസകൾ....

  ReplyDelete
 8. വളരെ നന്ദിയുണ്ട്.

  ശുഭാശംസകൾ.....

  ReplyDelete
 9. കുറെ കാലത്തിനു ശേഷം ബ്ലോഗുകളില്‍ കയറി ഇറങ്ങുകയാണ്. നല്ല കവിതയാണ് ഭാനു...വെയില്‍ക്കാവടി ഏന്തിപ്പോയവരെ ഓര്‍മ്മിയ്ക്കുന്നു...ജോണ്‍, അയ്യപ്പന്‍, വാന്‍ഘോഖ്....ഭാനു, വിന്‍സെന്‍റ് മിന്നെല്ലിയുടെ ലസ്റ്റ് ഫോര്‍ ലൈഫ് എന്ന സിനിമ കണ്ടിട്ടുണ്ടോ..? ഇല്ലെങ്കില്‍ കാണണം...ഇര്‍വിംഗ് സ്റ്റോണിന്‍റെ ആ പുസ്തകം വച്ചെടുത്ത സിനിമയാണ്...

  ReplyDelete
 10. നന്നായി ട്ടുണ്ട്

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?