നിനക്കായി വീണ്ടും ...


പ്രിയേ, 
ഷവറിനു താഴെ 
പിറന്ന പോൽ നിൽക്കുമ്പോൾ 
എന്നെപ്പൊതിയുന്നത് 
 നിന്റെ കൈകൾ. 
അകലങ്ങളിൽ നിന്നും എന്നിലേക്ക്‌ 
 നീ 
 മഴപോൽ പെയ്തിറങ്ങുന്നു. 

 നിന്റെ സ്നേഹത്തിൽ 
 ഞാൻ നഗ്നനാവുന്നു. 
ഷവർ നിന്നുപോകുമ്പോൾ
 എന്റെ ഉടൽ നിറയെ 
നിന്റെ ചുണ്ടുകൾ 
ചുംബനത്തിന്റെ മഴവില്ലുകൾ തീർക്കുന്നു.

 കുളികഴിഞ്ഞു 
ആടകളുടെ ആഡംബരങ്ങളിൽ പൊതിയുമ്പോൾ 
നിന്നെവിട്ടുപോകും പോലെ 
 ഉടലിൽ വ്യഥ നിറയുന്നു. 

ഷവറിനു താഴെ പിറന്ന പോൽ നിൽക്കുമ്പോൾ 
 പ്രേമത്തിൻ ആകാശഗംഗയായി 
- നീ ശിരസ്സിൽ വീഴുന്നു .
 - നിന്റെ ചുണ്ടുകൾ അനുഗ്രഹം പോലെ 
 നനഞ്ഞു നിറയുന്നു. 

-------------------------------------------------------------------

 പ്രിയേ 
നിന്നെ ഞാൻ
എന്റെ കരവലയത്തിൽ ഒതുക്കിയിട്ടില്ല. 
എന്റെ സിരകളാൽ വരിഞ്ഞു പിടിച്ചിരിക്കയാണ്‌. 
 അകന്നു പോകല്ലേ ... 
എന്റെ പ്രാണൻ നുറുങ്ങുന്നു. 

എന്റെ രക്തം വാർന്നു വീണ
 ഈ കവിതകളിൽ
 എന്റെ പ്രേമത്തിന്റെ
 പൂക്കൾ വിടരുന്നത് കാണുക. 

 നിന്റെ സൌന്ദര്യം 
അഗാധമാണ് 
 കടലിലെ തിരകളെപ്പോലെ,
നിന്റെ ശരീരത്തിലെ വളവുകൾ സൃഷ്ട്ടിച്ച 
മഴവില്ലുകൾ പോലെ .

-------------------------------------------------------------------

 പ്രിയേ 
നിന്നെ പ്രണയിക്കുമ്പോൾ 
 മദ്യപാനിയെപ്പോൽ 
 ഞാൻ ലഹരികൊണ്ടു നിറയുന്നു. 

 നീ ചുണ്ടോടടുപ്പിച്ച വീഞ്ഞുകോപ്പയാണ് 
ഓരോ കവിൾ കുടിക്കുമ്പോഴും 
പിന്നേയും പിന്നേയും 
 ആസക്തിയാൽ ഞാൻ വിവശനാകുന്നു. 

 ഒരു മുഴുക്കുടിയനെപ്പോലെ 
എന്റെ രക്തം നിറയെ 
നീയെന്ന ആൽക്കഹോൾ. 

 എന്റെ പെണ്ണേ 
 ഈ ലഹരിയിൽ 
എന്നെ നീ മുക്കിത്താഴ്ത്തൂ ... 
 വീഞ്ഞു ഭരണിയിൽ അടച്ചുവെച്ച 
മുന്തിരിച്ചോരപോലെ 
 നിന്റെ ഹൃദയത്തിൽ 
 എന്നെ അടച്ചുവെക്കൂ... 

 നിന്നിൽ ഉറങ്ങി - 
ഞാൻ 
 നിന്നിൽ ഉണരട്ടെ ... 

 ***Sculpture - The Kiss, Love Park, Lima, Peru

Comments

 1. TU SOCHTHA HAI... THU POOCHTHA HAI..
  JISKI KAMI HAI.. KYA YEH WOHI HAI..??
  HAAN YEH WOHI HAI... HANN YEH WOHI HAI...
  TU EK PYAASA AUR YEH NADI HAI..
  KAHE NAHIN, ISKO TU KHULKE BATHAAYE...?? :)  വരികളിൽ പ്രണയം മഴ പോൽ പെയ്തിറങ്ങുന്നു.... പൂക്കൾ പോലെ വിടർന്നുലയുന്നു.... മുന്തിരി നീര്‌ പോൽ നുരഞ്ഞുയരുന്നു...


  മനോഹരമായി എഴുതി സർ.


  ശുഭാശംസകൾ......

  ReplyDelete
 2. പ്രണയച്ചൂട്

  ReplyDelete
 3. Pranayavum kamvum nianja bhramathmaka chinthakal....nannayi

  ReplyDelete
 4. ആകെ പൊള്ളുന്നു...!

  ReplyDelete
 5. ഇതിനു മുന്‍പ് ഇങ്ങനെ നിന്നു കണ്ടത് ചുള്ളിക്കാടാണ്

  ReplyDelete
 6. പൊള്ളുന്ന വരികൾ..

  ReplyDelete
 7. പ്രിയ ഭാനു,
  കുറെയായി വന്നിട്ട്.
  കവിത നന്ന്.
  രക്തം നിറയെ സങ്കീര്‍ത്തനങ്ങള്‍ നിറയട്ടെ...

  ReplyDelete
 8. പ്രണയഗീതങ്ങള്‍...

  ReplyDelete
 9. ലഹരിയെന്ന കാമുകി. ...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?