സ്നേഹത്തിന്റെ കടലുകൾ വറ്റിപ്പോയാൽ

വിരഹത്താൽ  മനുഷ്യർ വലയുന്നതെങ്ങിനെ
എന്ന് ഒരു കവിക്കും നിങ്ങളെ ഉത്ബോധിപ്പിക്കാൻ ആവില്ല ...
വിണ്ടുകീറിയ ഉടലുമായി
ആകാശം നോക്കിക്കിടക്കുന്ന 
മരുക്കടലിന്റെ മനസ്സറിയുക അസാദ്ധ്യം.

വിശപ്പുകൊണ്ട് മനുഷ്യർ വലയുന്നതുപോലെ
പ്രേമത്തിനുവേണ്ടിയും അലയുന്നു.
പ്രണയ നഷ്ട്ടം വന്നവർ യുദ്ധങ്ങൾ സൃഷ്ട്ടിക്കുന്നു.
അവരുടെ ഹൃദയം അസൂയകൊണ്ട് നിറഞ്ഞിരിക്കുന്നു.
അവർ അന്യന്റെ ആപത്ത് കിനാവ്‌ കാണുന്നു.
അവർ കുറുനരികളെപ്പോലെ അലഞ്ഞുനടക്കുന്നു.
പ്രണയം അശ്ലീലമാണെന്ന് ചുവരെഴുത്ത് നടത്തുന്നു.

സ്നേഹത്തിന്റെ കടലുകൾ വറ്റിപ്പോയാൽ 
തീരമണയാനുള്ള മോഹങ്ങളെ
മൃത്യു വന്നു മൂടിപ്പോകും.
പ്രണയത്തിനു തോൽവി സംഭവിക്കുമ്പോൾ
തലയറ്റ പോത്തിൻ കൂട്ടങ്ങൾ അലമുറയിടും
പാതാളങ്ങൾ ഭൂമിയിലേക്ക്‌ നുരച്ചുകയറും.

Comments

 1. എങ്കിലുമുണ്ട്...

  വരണ്ട് വിണ്ട പ്രതലങ്ങള്‍ക്ക് താഴെ..
  ഉള്‍ത്തടങ്ങളില്‍ തീജലം പോല്‍ പ്രണയം കാക്കുന്നവര്‍...

  നരകങ്ങളാവാഹിച്ച് സകലതുമെരിക്കാനാഞ്ഞ് നടക്കുമ്പോഴും...
  എന്നോ പട്ട്പോയ പ്രണയത്തെ
  ഉന്മാദത്തിന്റെ പൊടിക്കാറ്റിലും കെടാതെ കരുതുന്നവര്‍..


  അത്താണിപ്പുറത്ത് കുത്തിയിരുന്ന്
  യാക്കരത്തോട്ടില്‍ കുളിക്കുന്ന കല്ല്യാണിയെ കലുഷമായി ധ്യാനിക്കുന്ന കുപ്പുവച്ചനെ ഓര്‍ത്തുപോകുന്നു ..

  ഭാനു...മനോഹരമായിരിക്കുന്നു..

  ReplyDelete
 2. സ്നേഹത്തിന്റെ കടലുകള്‍ വേഗം വേഗം വറ്റിക്കൊണ്ടിരിയ്ക്കുന്നു. ബാഷ്പമായി ഉയര്‍ന്ന് ഘനീഭവിച്ച് പെയ്യുന്നതുമില്ല.

  ReplyDelete
 3. പ്രണയം തോൽക്കാതിരിക്കട്ടെ...

  നല്ല ചിന്തക്ക് ആശംസകൾ ..

  ReplyDelete
 4. തലയറ്റ പോത്തിൻ കൂട്ടങ്ങൾ അലമുറയിടുന്നതെങ്ങനെ?

  ReplyDelete
 5. വറ്റിക്കൊണ്ടിരിക്കുന്ന സ്നേഹക്കടലിനു ജീവന്‍ വെക്കട്ടെ എന്ന് ആശ്വസിക്കാം

  ReplyDelete
 6. ഇപ്പോള്‍ തന്നെ ഭൂമി തലയറ്റ പോത്തിന്‍ കൂട്ടങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നു....

  ReplyDelete
 7. സ്നേഹമാണഖിലസാരമൂഴിയില്‍.....
  ആശംസകള്‍

  ReplyDelete
 8. സ്നേഹത്തിന്റെ കടലുകൾ വറ്റിപ്പോയാൽ
  തീരമണയാനുള്ള മോഹങ്ങളെ
  മൃത്യു വന്നു മൂടിപ്പോകും...

  nannayi

  ReplyDelete
 9. സ്നേഹത്തിന്‍റെ കടലുകള്‍ വറ്റാതിരിക്കട്ടെ ഭാനു...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?