മരണം

മരണമെന്നാൽ അവസാന വാക്കൊന്നുമല്ല
ഹൃദയം നിലച്ചതുകൊണ്ട്
ഒന്നും നിലക്കുന്നില്ല
മരണം ചില കാര്യങ്ങളുടെ തുടക്കമാണ്.
മരിച്ചവർ ഒരുപാട് നാവുകളിലൂടെ 
സംസാരിച്ചുകൊണ്ടിരിക്കുന്നു
ചുട്ടുപൊള്ളുന്ന കനലുമായി
നമുക്കരികിൽ
കൂട്ടിരിക്കുന്നു.
കൈവിരലുകളിൽ പിടിച്ചുകൊണ്ട്
ആകാംക്ഷയോടെ 
നമ്മുടെ കണ്ണുകളിൽ ഉറ്റുനോക്കുന്നു
ജീവിതം കൊണ്ട് തീർത്ത മരത്തിൽ
മരണശേഷം ഇലകളും പൂക്കളും വിരിയുന്നു
മരണമേ മരണമേ
ഇഷ്ട്ടമുള്ളവരെ അടർത്തിയെടുത്ത വേനലേ
നീ അവസാനമല്ല.

Comments

 1. നീ അവസാനമല്ല.........................
  ആശംസകള്‍

  ReplyDelete
 2. മരണം തുടക്കമാണ് ..മറ്റൊരു ജീവിതത്തിന്‍റെ ..ജീവിതം ഒരു മരണത്തിന്‍റെയും ..

  ReplyDelete
 3. മരണം ഒരു സമസ്യ ആണു...പൂരിപ്പിക്കാൻ ഒരു ജീവിതം പോരാത്ത സമസ്യ...

  ReplyDelete
 4. മരണം...നിർവ്വചിക്കാനാകാത്ത പ്രതിഭാസം...

  ReplyDelete
 5. അതേ, മരണം അവസാനമല്ലെന്നും അനിവാര്യമെന്നും അറിയുമ്പോഴും ആ വേദന ചിലപ്പോൾ താങ്ങാനാവില്ല ....

  ഹൃദയത്തെ പിടിച്ചുലക്കുന്ന വരികൾ ഭാനൂ...

  ReplyDelete
 6. മരിച്ചുപോയ പല പ്രിയപ്പെട്ടവരെയും ഓര്‍ത്തുപോയി.

  ReplyDelete
 7. മരണം അവസാനമല്ല..

  ReplyDelete
 8. മരിച്ചവർ നമ്മളെ മരിക്കാൻ വിളിക്കാറുണ്ട്

  ReplyDelete
 9. ആണ് ....മരണത്തില്‍നിന്നുമാണ് തുടങ്ങുക...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?