എഴുത്തിന്റെ ചാരുകസേരയിൽ

എഴുത്തുകാരന്റെ തൂലികയിൽ നിന്നും
അക്ഷരക്കൂട്ടം ഇറങ്ങിവരുന്നത്
കൊയ്ത്തു കഴിഞ്ഞ പാടത്ത്
താറാവിൻ കൂട്ടം
ഇറങ്ങുന്നതുപോലെയാണ്.

എഴുത്തുകാരൻ
തന്റെ തൂലിക കൊണ്ട്
താറാവുകളെ മേക്കുന്ന ഇടയനെപ്പോലെ
അവയെ നിയന്ത്രിച്ചുകൊണ്ടിരിക്കും

താറാവുകൾ പാടം നിറഞ്ഞുകഴിയുന്പോൾ 
അവയെ അവയുടെ പാട്ടിനു വിട്ടുകൊണ്ട്
ചാരുകസേരയിലിരുന്ന്
ഇടയൻ ഒരു പുകക്കു തീ കൊളുത്തും.

അപ്പോൾ താറാവുകൾ
അരയന്നങ്ങളാകും
വെള്ളിവെളിച്ചം നിറഞ്ഞ
ജലാശയമാകും പാടം.

വെണ്‍ ചിറകുകൾ വീശി
ആകാശ നീലിമയിലേക്ക്‌
തന്റെ അക്ഷര അരയന്നങ്ങൾ
പറന്നുപോകുന്ന കാഴ്ച്ചയുടെ ചാരുതയിൽ -

അവന്റെ അക്ഷരങ്ങൾ
കവിതയുടെ കറുപ്പുള്ള,
കവിതയുടെ ഈണമുള്ള
കുയിലുകളായി
ദേശാടനം ആരംഭിക്കും.

Comments

 1. രചന ജനിയ്ക്കുന്നതിങ്ങനെ ....

  ReplyDelete
 2. മനോഹരമായിട്ടുണ്ട്

  ReplyDelete
 3. ആശംസകൾ നേരുന്നു......

  ReplyDelete
 4. അരയന്നങ്ങളുടെ ചന്തം വരികള്‍ക്ക്.

  ReplyDelete
 5. എന്നൊക്കെ നമ്മൾ പ്രതീക്ഷിക്കും. പക്ഷേ ഇപ്പോൾ എഴുത്തുകാരൻ വിതയ്ക്കുന്നതും കൊയ്യുന്നതും നയിക്കുന്നതും മറ്റെന്തൊക്കെയോ ആണോ

  ReplyDelete
 6. നല്ല കവിത.... ഇഷ്ടായി :)

  ReplyDelete
 7. നല്ല അവതരണം വെളുപ്പ്‌ കറുപ്പും വെള്ളവും താറാവ് മൂന്നു ലോകങ്ങളും വരികളെ പോലെ ബിംബിപ്പിക്കുന്നു

  ReplyDelete
 8. ഇപ്പൊ പക്ഷിപ്പനിയുടെ കാലമാ..

  ReplyDelete
 9. ഏറെക്കാലമായി ഈ ബ്ലോഗിൽ വന്നിട്ട്. താറാവിനെ അരയന്നമാക്കുന്ന കവിതയുടെ ഇന്ദ്രജാലം, ദേശാന്തരഗമനം ചെയ്യുന്ന കവിതയുടെ കുയിൽ നിനദം- എല്ലാം ഇവിടെത്തന്നെയുണ്ടെന്നറിയുന്നതിൽ സന്തോഷം

  ReplyDelete
 10. അക്ഷരങ്ങളുടെ ഇടയാ ..നിന്റെ അരയന്നങ്ങളെ പ്രണയിക്കുന്ന ഒരു ന്യൂന പക്ഷം എന്നുമുണ്ടാവും ..

  ReplyDelete
 11. ഒരുപാടു കാലമായി ഞാനും ഈ വഴി.

  ReplyDelete
 12. ഭാവനയുടെ വിഹായസ്സിലേക്ക്......
  ആശംസകള്‍

  ReplyDelete
 13. ചാരു കസേരയിൽ ചാഞ്ഞിരുന്ന കാലം ഒക്കെ കഴിഞ്ഞു ഭാനൂ, പടവുകളിൽ എങ്ങനെ കയറാം എന്ന് മാത്രം ചിന്തിക്കുന്ന കാലമാണ്

  ReplyDelete
 14. അപ്പൊൾ
  അവന്റെ അക്ഷരങ്ങൾ
  കവിതയുടെ കറുപ്പുള്ള,
  കവിതയുടെ ഈണമുള്ള
  കുയിലുകളായി
  ദേശാടനം ആരംഭിക്കും.

  ReplyDelete
 15. അക്ഷര അരയന്നങ്ങള്‍ കവിതയുടെ സരോവരത്തില്‍ നീന്തിത്തുടിക്കട്ടെ ...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?