മുള്ള്

മുള്ളുകൾ തുളഞ്ഞു കയറിയാൽ
ചോര മാത്രമേ കിനിയൂ എങ്കിലും
മുള്ളുമരമായി ജനിച്ചവന്റെ ചങ്കിൽ
എന്റെ മുള്ളേ നീയിങ്ങനെ
എന്റെ കിളിയെ വേദനിപ്പിക്കാതെ
എന്നൊരു പ്രാർത്ഥന
കുരുങ്ങി കിടപ്പുണ്ടാകും

മുള്ളായി പിറന്നവന്റെ ഉള്ളിൽ നിന്നും
മുള്ളുകൾ ഊരിവലിച്ചെടുക്കുകിൽ
അവനൊരു ചുവന്ന പുഷ്പമാകും
പനിനീർ പൂക്കളേക്കാൾ സുഗന്ധി.

ക്രിസ്തുവിന്റെ തലയിലിരുന്ന മുള്ള്
ചോദിച്ചുവത്രേ?
ഈശോയെ..
ഈ ഞാനോ അതോ നീയോ മുള്ള്?
ഈശോ പറഞ്ഞു
അവർ മുള്ളിനെ
മുള്ളുകൊണ്ട് എടുക്കുന്നവരത്രേ.

Comments

 1. ഇപ്പോള്‍ പാരയേക്കാള്‍ കുപ്രസിദ്ധം
  മുള്ളുകളാണ്....
  പരക്കെ മുള്ളാണികള്‍....
  ആശംസകള്‍

  ReplyDelete
 2. മുള്ളിനുമുണ്ടൊരു മനസ്സ്‌.

  ReplyDelete
 3. മുള്ളുകള്‍ക്ക് അവയുടെ നിയോഗങ്ങളുണ്ടെന്നും അതിനവയെ അനുവദിക്കണമെന്നുമാണെന്റെ അഭിപ്രായം.

  ReplyDelete
 4. നന്നായിരിക്കുന്നു.

  ReplyDelete
 5. ദൈവമേ ,,,

  എന്റെ കർമ്മങ്ങളുടെ മുനയൊന്നൊടിച്ച് തരിക

  ReplyDelete
 6. മുള്ളായി പിറന്നവന്റെ ഉള്ളിൽ നിന്നും
  മുള്ളുകൾ ഊരിവലിച്ചെടുക്കുകിൽ
  അവനൊരു ചുവന്ന പുഷ്പമാകും
  പനിനീർ പൂക്കളേക്കാൾ സുഗന്ധി.

  ReplyDelete
 7. മുള്ളുകള്‍ക്കിടയില്‍ മനോഹരമായ പനിനീര്‍ പൂക്കള്‍ സുഗന്ധം ചൊരിയുന്നു നിന്‍റെ മുറിവുകളില്‍ നിറയാന്‍....

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?