നിന്റെ കവിതകൾ
നിന്റെ കവിതകൾ വായിക്കുന്പോൾ
ഞാനൊരു ചെറു കാറ്റാവുന്നു.
എള്ള് വിതച്ച നിന്റെ വയലേലയിലേക്ക്
പറന്നു പോകുന്നു.
നിന്റെ കുടിലിന്റെ മുറ്റത്ത്
ഞാനൊരു മുക്കൂറ്റി പൂവായി വിരിഞ്ഞു നിൽക്കുന്നു.
ഞാൻ നിന്റെ കൃഷ്ണയെ കാണുന്നു.
അവളുടെ കണ്ണുകളിലെ കൃഷ്ണമാനിനെ കാണുന്നു.
നിന്റെ കവിതകൾ വായിക്കുന്പോൾ
മേഘങ്ങൾ കറുത്തുപോയ ഒരു ആകാശക്കുടയിൽ
പാടവരന്പിൽ നീ ഏകനായി നിൽക്കുന്നത് കാണുന്നു.
ശിലയായവനൊരു നീരാകുന്നു-
നിന്റെ സരസ്സിലേക്കൊരു അരുവി പുറപ്പെടുന്നു
നിന്റെ കവിതയിൽ നീ ഏകനായിരിക്കുന്പോൾ
നിന്റെ വേദനയുടെ മുറിവാകുന്നു ഞാൻ.
നിന്റെ ഏകാന്തയുടെ മുറിയിൽ
ഇരുട്ടായി ഞാൻ മറഞ്ഞുനിൽക്കുന്നു
നീ ഉപേക്ഷിച്ചുപോയ
നിന്റെ കാൽപാടുകളിൽ
ഞാൻ മുഖം ചേർത്തുവെക്കുന്നു
ഞാനൊരു ചെറു കാറ്റാവുന്നു.
എള്ള് വിതച്ച നിന്റെ വയലേലയിലേക്ക്
പറന്നു പോകുന്നു.
നിന്റെ കുടിലിന്റെ മുറ്റത്ത്
ഞാനൊരു മുക്കൂറ്റി പൂവായി വിരിഞ്ഞു നിൽക്കുന്നു.
ഞാൻ നിന്റെ കൃഷ്ണയെ കാണുന്നു.
അവളുടെ കണ്ണുകളിലെ കൃഷ്ണമാനിനെ കാണുന്നു.
നിന്റെ കവിതകൾ വായിക്കുന്പോൾ
മേഘങ്ങൾ കറുത്തുപോയ ഒരു ആകാശക്കുടയിൽ
പാടവരന്പിൽ നീ ഏകനായി നിൽക്കുന്നത് കാണുന്നു.
ശിലയായവനൊരു നീരാകുന്നു-
നിന്റെ സരസ്സിലേക്കൊരു അരുവി പുറപ്പെടുന്നു
നിന്റെ കവിതയിൽ നീ ഏകനായിരിക്കുന്പോൾ
നിന്റെ വേദനയുടെ മുറിവാകുന്നു ഞാൻ.
നിന്റെ ഏകാന്തയുടെ മുറിയിൽ
ഇരുട്ടായി ഞാൻ മറഞ്ഞുനിൽക്കുന്നു
നീ ഉപേക്ഷിച്ചുപോയ
നിന്റെ കാൽപാടുകളിൽ
ഞാൻ മുഖം ചേർത്തുവെക്കുന്നു
നിന്റെ കവിതയുടെ മാഞ്ഞുപോകാത്ത കാൽപ്പാടുകളിൽ ഞാനുമെൻ മുഖം ചേർക്കുന്നു ..
ReplyDeleteകവിത മനോഹരം
കവിത വായിക്കുന്ന ഞാനും ഒരു ചെറുകാറ്റായി കടന്നുപോകുന്നു
ReplyDeleteശിലയെ അലിയിക്കും................
ReplyDeleteആശംസകള്‍
നല്ല വരികള്‍... ഇഷ്ടായി
ReplyDeleteമനോഹരം
ReplyDeleteഒരു ചെറു കാറ്റായി ഇതിലെ കടന്നു പോകുന്നു ഭാനൂ....
ReplyDeleteഎന്റെ സുഹൃത്തുക്കൾക്കെല്ലാം ഹൃദയം കൊണ്ട് നന്ദി
ReplyDeleteസ്വപ്നങ്ങൾ കവിതകളായി ഈ തൂലികയിലൂടെ അനുസ്യൂതം ഒഴുകട്ടെ .....
ReplyDelete:)
ReplyDeleteനിന്റെ കവിതയിൽ നീ ഏകനായിരിക്കുന്പോൾ
ReplyDeleteനിന്റെ വേദനയുടെ മുറിവാകുന്നു ഞാൻ.
നിന്റെ ഏകാന്തയുടെ മുറിയിൽ
ഇരുട്ടായി ഞാൻ മറഞ്ഞുനിൽക്കുന്നു
നീ ഉപേക്ഷിച്ചുപോയ
നിന്റെ കാൽപാടുകളിൽ
ഞാൻ മുഖം ചേർത്തുവെക്കുന്നു
കാല്പ്പാടുകളില് ഹൃദയം ചേര്‍ത്തു വയ്ക്കുന്നു....
ReplyDelete