തണൽ

മരുപ്പരപ്പിൽ എകാന്തനായവന്റെ കൈകളിൽ
ഒരുവൻ വന്നു തൊടുന്നു -
നിന്റെ തണൽ ഞാനെടുത്തോട്ടെ
എന്ന് കൂട്ടുകൂടുന്നു. 

അവനപ്പോഴൊരു തണൽ മരമാവുന്നു
അവന്റെ ഇലകൾ പച്ചക്കുടകളായി
സൂര്യനുനേരെ നിവർന്നു നിൽക്കുന്നു

ലക്ഷ്യമില്ലാതെ അലഞ്ഞൊരു പായ്ക്കപ്പൽ
ആകാശ നീലിമയിലൊരു
സന്ധ്യാ നക്ഷത്രം കാണുന്നു.

മേൽ വിലാസക്കാരനെ കാണാതെ
അലഞ്ഞുപോയൊരു കത്ത്
അതിർത്തികൾക്കപ്പുറത്ത്
വിയർത്തൊരു കയ്‌യിലിരുന്നു വിറകൊള്ളുന്നു.

രക്തം ഒഴുകിയ വഴികളിലൂടെ
നെടുവീർപ്പിടുന്ന നാട്ടുകൂട്ടത്തിന്റെ അരികിലേക്ക്
കാണാതായ കുഞ്ഞാടുകളെ മേച്ചുകൊണ്ട്
പ്രവാചകന്റെ തലപ്പൊക്കം
മലനിരകൾക്കു മേൽ ഉദിച്ചുവരുന്നു

ബുദ്ധ പ്രതിമയിൽ നിന്നും
അക്ഷോഭ്യനായ ഒരു സിംഹം
ഉണർന്നു വരുന്നു.

Comments

 1. എല്ലായിടത്തും ഹിംസ..
  അഹിംസയില്‍ പോലും ഹിംസ..

  ReplyDelete
 2. ബുദ്ധനിൽ ഒരു സിംഹമുണ്ട്. അത് ഹിംസയുടെ സിംഹമല്ല. സമാധാനത്തിന്റെ രാജസിംഹമാണ് . അതുകൊണ്ടാണ് നമ്മുടെ അശോകസ്തംഭത്തിൽ സിംഹങ്ങൾ. ബുദ്ധൻ രാജാവാണെന്നാണ് അത് അടയാളപ്പെടുത്തുന്നത്.

  ReplyDelete
 3. തണൽ എന്നായിരുന്നോ തലക്കെട്ട്‌ വരേണ്ടിയിരുന്നത്‌????

  ReplyDelete
 4. ബുദ്ധ പ്രതിമയിൽനിന്ന് , അക്ഷോഭ്യനായ സിംഹം ....

  സലാം ഭാനു

  ReplyDelete
 5. ശാന്തിയുടെ പ്രവാചക ദൗത്യം മനുഷ്യ വംശത്തിന്‍റെ തണല്‍ മരങ്ങള്‍ നട്ടുവളര്‍ത്തി.....

  ReplyDelete
 6. അക്ഷോഭ്യന്മാരെ തേടുന്നു

  ReplyDelete
 7. എന്റെ നല്ല സ്നേഹങ്ങൾക്ക്‌ സസ്നേഹം

  ReplyDelete
 8. ‘ബുദ്ധ പ്രതിമയിൽ നിന്നും
  അക്ഷോഭ്യനായ ഒരു സിംഹം
  ഉണർന്നു വരുന്നു....‘
  എന്നാലും കാര്യമൊന്നുമില്ല...

  ReplyDelete
 9. പ്രതിമയും രാജകുമാരനും ആവണം...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?