കാവിക്കൊടി

ഇരുന്നുണ്ട്
ചന്തിക്കു കുളിരു ബാധിച്ച
മുത്തശ്ശന്റെ മുഷിഞ്ഞ കോണകത്തിന്
മണ്ണിന്റെ നിറമായപ്പോൾ
ആർഷ ഭാരതത്തിന്റെ വീരസ്യമുള്ള കൊടിയായി
പുരപ്പുറത്ത് തൂക്കിയതാണ്.
പഴയ കഥയിലൊക്കെ
മുത്തശ്ശന്മാർ വിയർക്കാതെ
ഓഛാനിച്ചു നിന്നിട്ടേയുള്ളൂ.
ഓഛാനിച്ചവന്റെ സുകൃതമാണ്
പാരന്പര്യത്തിന്റെ നീക്കിയിരിപ്പ്.
നീട്ടിതുപ്പിയവന് കോളാന്പിയും
രാത്രിഞ്ചരന്മാർക്ക് ചൂട്ടും കാണിച്ചുകൊടുത്ത്
കയറിപ്പറ്റിയ കോവിലകങ്ങൾ
- എന്റെ രാഷ്ട്രമീമാംസ.
ഒന്നാംതരം ജോർജ്ജാണ് ഒറ്റുകാശെങ്കിൽ
അനന്തിരവന്മാർക്ക്
എന്തിനിത്ര അസ്ക്കിത?

Comments

 1. രാഷ്ട്രമീമാംസ കടുപ്പമായിപ്പോയല്ലോ!
  ആശംസകള്‍

  ReplyDelete
 2. ആഹ ....അടിക്കുമ്പോ ഇങ്ങനെ അടിക്കണം

  ReplyDelete
 3. നയം വ്യക്തമാണ്

  ReplyDelete
 4. നീട്ടിതുപ്പിയവന് കോളാന്പിയും
  രാത്രിഞ്ചരന്മാർക്ക് ചൂട്ടും കാണിച്ചുകൊടുത്ത്
  കയറിപ്പറ്റിയ കോവിലകങ്ങൾ
  - എന്റെ രാഷ്ട്രമീമാംസ.

  ആശംസകൾ...

  ReplyDelete
 5. പഴയ കഥയിലൊക്കെ
  മുത്തശ്ശന്മാർ വിയർക്കാതെ
  ഓഛാനിച്ചു നിന്നിട്ടേയുള്ളൂ.
  ഓഛാനിച്ചവന്റെ സുകൃതമാണ്
  പാരന്പര്യത്തിന്റെ നീക്കിയിരിപ്പ്.

  ReplyDelete
 6. എന്തോ ഒരു അസ്കിത....

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?