മഞ്ഞ

വലിച്ചെറിഞ്ഞ റീത്തിൽ നിന്നും
പൊട്ടിമുളച്ച ചെണ്ടുമല്ലികൾ 
തഴച്ചുവളർന്നു പൂവിടുമ്പോൾ 
പരേതന്റെ മുഖം 
മഞ്ഞച്ചിരി ചിരിക്കുന്നതുപോലെ 
കാറ്റ് അതിലൂടെ കടന്നുപോകുമ്പോൾ
ഒന്നു കൂവി വിളിക്കുന്നതുപോലെ 
മണ്ണിന്നടിയിൽ ചില നേരമ്പോക്കുകൾ 
ചികഞ്ഞെടുക്കുന്നതുപോലെ 

മഞ്ഞ മരണങ്ങൾ 
വേനൽ ചില്ലകളിൽ പൂത്തു നിൽക്കുമ്പോൾ 
വെയിൽക്കൊമ്പുകൾ 
ഭൂമിയിൽ നിസ്ക്കരിക്കുമ്പോൾ 
 മഞ്ഞയായി മഞ്ഞച്ചിരികൾ മാത്രം
എങ്ങും.

Comments

 1. മണ്ണിന്നടിയിൽ ചില നേരമ്പോക്കുകൾ
  ചികഞ്ഞെടുക്കുന്നതുപോലെ
  ഗംഭീരം ഭാനു

  ReplyDelete
 2. സംശയങ്ങള്‍ ബാക്കിനില്‍ക്കുന്ന മനസ്സുപോലെയാണ് ലോകം..അവസാനം വരെ അതിലിങ്ങിനെ പലതും വിരിഞ്ഞുകൊണ്ടിരിക്കും.

  ReplyDelete
  Replies
  1. Thank You മുഹമ്മദ്‌ ആറങ്ങോട്ടുകര

   Delete
 3. ചിന്തിപ്പിക്കുന്ന വരികള്‍
  ആശംസകള്‍

  ReplyDelete
 4. ഈ നല്ല എഴുത്തിനു എന്റെ ആശംസകൾ...

  ReplyDelete
 5. മണ്ണിനടിയില്‍ എന്തെല്ലാം നിദ്രകൊള്ളുന്നു!!!

  ReplyDelete
 6. മണ്ണിനടിയിലെ ചിരിയോ കരച്ചിലോ....!

  കവിത ഇഷ്ടായി ഭാനൂ ...

  ReplyDelete
 7. കണ്ണ് മഞ്ഞളിച്ചുപോയി ഭാനു...

  ReplyDelete
 8. മഞ്ഞ മരണങ്ങൾ
  വേനൽ ചില്ലകളിൽ പൂത്തു നിൽക്കുമ്പോൾ
  വെയിൽക്കൊമ്പുകൾ
  ഭൂമിയിൽ നിസ്ക്കരിക്കുമ്പോൾ
  മഞ്ഞയായി മഞ്ഞച്ചിരികൾ മാത്രം
  എങ്ങും.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?