ഉപമകൾ

വസന്തം പൂവനങ്ങൾക്കായി
എന്നതുപോലെ ഞാൻ നിനക്കു വേണ്ടി-
പൂക്കളിലെ വർണ്ണങ്ങൾ പോലെ,
നിന്റെ ചിറകിലെ സ്വാതന്ത്ര്യം പോലെ,
എന്റെ പ്രേമത്തിന്റെ മാന്ത്രികതയിൽ
നീ ഒരു ശലഭമായതുപോലെ ...
നിന്നിൽ മധുരം നിറക്കുകയും
നിന്നിലെ മധുരം നുണയുന്നതും
ഞാനല്ലാതെ മറ്റാരുമല്ലാത്തതുപോലെ
ഇതാ എന്റെ പ്രണയമേ
നിനക്കായി ഞാൻ പെയ്തു നിറയും പോലെ
സമുദ്രം സമുദ്രത്തിലേക്ക് ഒഴുകുന്നതുപോലെ
എന്റെ സ്നേഹം നിന്റെ സ്നേഹത്തിൽ
അലിഞ്ഞുപോയത് പോലെ
കാട് കാറ്റിനെ സ്വന്തമാക്കിയത് പോലെ
നീ എന്നെ കരവലയത്തിലാക്കിയതുപോലെ
മേഘങ്ങൾ മലകളെ കണ്ടെത്തിയതുപോലെ
നാം നമ്മെ തിരിച്ചറിഞ്ഞത് പോലെ
പ്രണയം പ്രണയത്തിൽ അലിഞ്ഞുപോകുന്നു
ആകാശ നീലിമയുടെ അനന്തതപോലെ
അവിശ്വസനീയമായൊരു സ്വപ്നത്തിൽ
നാം കണ്ണ് തുറന്നു ഇരുന്നതുപോലെ... 

Comments

 1. വാക്കുകൾ നെഞ്ചിൽ പെയ്തിറങ്ങുന്നതു പോലെ..

  ReplyDelete
 2. എത്ര സുന്ദരമീ പ്രണയം...

  ഭാനു, പ്രണയത്തിൽ നിറഞ്ഞതു പോലെ.... :)

  ReplyDelete
 3. പ്രണയമേ നിന്നെ ഞാന്‍ ഉപമകളാല്‍
  പൂമാലയണിയിയ്ക്കുന്നു!
  ആശംസകള്‍

  ReplyDelete
 4. പ്രണയം പ്രണയത്തിൽ അലിഞ്ഞുപോകുന്നു........

  ReplyDelete
 5. കുറച്ചൊക്കെ ഞാനും അനുഭവിച്ചിട്ടുണ്ടല്ലോ

  ReplyDelete
 6. പ്രണയം പ്രണയത്തിൽ അലിഞ്ഞുപോകുന്നു
  ആകാശ നീലിമയുടെ അനന്തതപോലെ

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?