നിശാഗന്ധി

കവിതയിലെ ഓരോ വരികളിലും
ശോകത്തിന്റെ അർദ്ധ വിരാമങ്ങൾ
വാടിക്കൊഴിഞ്ഞ പൂക്കളുടെ മൌനം.
നിന്നെ വായിക്കുന്പോൾ
ഒരു പെരുംകടൽ കര കയറി വരുന്നു
ഉപമകളിൽ തോരാതെ മഴ പെയ്‌യുന്നു 
കാടു കയറിപ്പോയ സമസ്യകൾക്ക് വഴി തെറ്റുന്നു
നിശാഗന്ധിയാണ് നീ
നിലാവ് മറഞ്ഞിട്ടും നീ മറയുന്നില്ല
കഥ തീർന്നിട്ടും രംഗങ്ങൾ ഒഴിയുന്നില്ല 
ചിലങ്കയഴിഞ്ഞുപോയ നർത്തകി;
നർത്തനം തീരുന്നില്ല
ഉറങ്ങുമ്പോൾ നിന്റെ കിതപ്പ് എന്നെ പുണരുന്നു 
കവിതകൊണ്ട്‌ നീയെന്നെ പുതപ്പിക്കുന്നു
പൊള്ളുന്നു പൊള്ളുന്നു-
വെങ്കിലും നീയെന്ന കവിതയിൽ ഞാൻ പോയ്‌ മറയുന്നു.

Comments

 1. ഉപമകളില്‍ തോരാതെ....
  ആശംസകള്‍

  ReplyDelete
 2. മറഞ്ഞാലും മറയാത്ത പ്രണയമത്രെ

  ReplyDelete
 3. ദുഖപ്പെയ്ത്തിന്റെ നേര്‍ചിത്രം

  ReplyDelete
 4. കവിതയിലെ ഓരോ വരികളിലും
  ശോകത്തിന്റെ അർദ്ധ വിരാമങ്ങൾ
  വാടിക്കൊഴിഞ്ഞ പൂക്കളുടെ മൌനം.

  ReplyDelete
 5. നിന്നിലേയ്ക്ക് കര കയറി വരുന്ന പെരുങ്കടൽ.. എന്തൊരു മനോഹര ചിത്രം ഭാനൂ

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?