ഇരുട്ട്

രാത്രിയുടെ കൊമ്പടർന്നു പോയിരിക്കുന്നു.
നെഞ്ചിലേറ്റ കഠാരയെ
 ഓമനിച്ചു കൊണ്ടിരിക്കുകയാണവൻ.
ഇരുട്ട് ചിറകടിച്ചു പറന്നുയരുന്നത്
കാത്തിരിക്കുകയാണവൻ.
അവൻ പറഞ്ഞു നിർത്തിയിടത്ത് നിന്ന്
ഞാൻ ഒന്നും തുടങ്ങുന്നില്ല.
അവൻ പറഞ്ഞു തുടങ്ങിയത്
തീരുന്നുമില്ല.
ഭ്രാന്തൻകുന്ന് ഒരു ചിരിയെ
താഴോട്ട് ഉരുട്ടി വിട്ടിരിക്കുന്നു.
ഉടലിനുള്ളിലേക്ക് വെളിച്ചം കത്തിയിറങ്ങുന്നു.
ആൽമരം സിദ്ധാർത്ഥനെ കാത്തിരിക്കുന്നു.
കൊഴിഞ്ഞു പോയ ഇലകളിൽ
നീലച്ചായം പൂശുകയാണ് അന്ധനായ കുട്ടി.
അന്ധത വിരിച്ച് ഞങ്ങൾ
അതിഥികളെ കാത്തിരിക്കുന്നു.

Comments

 1. ആരെങ്കിലും എത്തണം.. വിളക്ക് കൊളുത്തണം

  ReplyDelete
 2. ഭ്രാന്തൻ കുന്നിൽ നിന്നൊരു ചിരി കവിതയ്ക്ക് ശേഷവും ഉരുണ്ടെത്തുന്നുണ്ട്...കവിതക്കനം തലയിലങ്ങനെ നിൽപ്പാണിപ്പഴും

  ReplyDelete
 3. ഇരുട്ട് വെളിച്ചം തേടുന്നു.
  ആശംസകള്‍

  ReplyDelete

Post a Comment

Popular posts from this blog

ആരാണ് രക്തസാക്ഷി?

പ്രണയം വിപ്ലവമാണ്

സ്നേഹം എന്നാല്‍ എന്താണ്?