വീടില്ലാത്തവൻ

മടങ്ങിപ്പോകാൻ വീടില്ലാത്തവന്റെ
കൈകൾ ഒഴിഞ്ഞു കിടക്കുന്നു.
അവന്റെ പെട്ടി ശൂന്യവും
അവന്റെ ഹൃദയം ഭാരമേറിയതുമായിരിക്കുന്നു.
നിർവികാരം ഓരോ പകലും അസ്തമിക്കുന്നു.
രാത്രിയുടെ ചില്ലയിൽ ഇരുട്ട് കൂടുകൂട്ടുമ്പോൾ
അവൻ നിഴലുകളെ കൂട്ടിനു വിളിക്കുന്നു.
ഒഴിഞ്ഞ പാതകളിൽ
മരിച്ചവർ ഒപ്പം കൂടുന്നു.
സത്രച്ചുമരുകൾ അവന് താരാട്ട് പാടുന്നു.
അവന്റെ ചുംബനങ്ങൾ
കാറ്റ് കൊണ്ടു പോകുന്നു.
വാത്സല്യം നിറഞ്ഞ അവന്റെ മാറിടത്തിൽ
കിനാ മഴ പെയ്ത്
മരുപ്പച്ച മുളച്ചു പൊന്തുന്നു

Comments

  1. വീടില്ലാത്തവൻ ഒരു കാടാകുന്നുണ്ട്

    ReplyDelete
  2. കിനാമഴയും,മരുപ്പച്ചയും....
    ആശംസകള്‍

    ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?